കത്ത് താൻ തയ്യാറാക്കിയതല്ല;വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ

arya
 

തിരുവനന്തപുരം: കരാർ കത്ത് വിവാദത്തിൽ വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ. കത്ത് താൻ തയ്യാറാക്കിയതല്ലെന്നാണ്  മേയർ പാർട്ടിയ്ക്ക് നൽകിയ വിശദീകരണം. കത്തിന് പിന്നിൽ ആരാണെന്ന് അറിയാൻ താൻ അന്വേഷണം നടത്തും. നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ അറിയിച്ചു.

ജില്ലയിൽ തന്നെ പ്രശ്‌നം പരിഹരിക്കാനാണ് പാർട്ടിയുടെ നിർദ്ദേശം, ജില്ലാ സെക്രട്ടറിയേറ്റിലും സമിതിയിലും വിഷയം ചർച്ച ചെയ്യും. അതേസമയം സംഭവത്തിൽ പ്രതികരണവുമായി ആനാവൂർ നാഗപ്പനും എത്തിയിരുന്നു. മേയറുടെ കത്ത് കണ്ടിട്ടില്ലെന്നാണ് ആനാവൂർ നാഗപ്പൻ അറിയിച്ചത്. രാഷ്ട്രീയ നിയമനം നടത്തിയിട്ടില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.