തിരുവനന്തപുരം നഗരസഭാ മേയറുടെ രാജി ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ നഗരസഭാ കെട്ടിടത്തിന് മുകളിൽ കയറി പ്രതിഷേധം. പൊലീസ് സുരക്ഷയിൽ നഗരസഭയിലെത്തിയെ മേയർക്കെതിരെ ഗോബാക്ക് മുദ്രവാക്യവും നേതാക്കൾ വിളിച്ചു.നഗരസഭാ കെട്ടിടത്തിന് മുകളിൽ കയറി സമരം ചെയ്ത കൗൺസിലർമാർ താഴേക്ക് ഇറങ്ങി.
മേയർ രാജിവച്ചില്ലായെങ്കിൽ മേയറെ നഗരസഭയുടെ പടി കയറ്റില്ല. ജനങ്ങളുടെ ആവശ്യം മുൻനിർത്തി ശക്തമായ സമര രീതിയുമായി മുന്നോട്ട് പോകും. നഗരസഭയുടെ തലപ്പത്ത് കയറി നിന്ന് പ്രതിഷേധം അറിയിക്കുന്നെന്നും ബിജെപി കൗൺസിലർ എം ആർ ഗോപൻ പറഞ്ഞു.
മേയർക്കെതിരെ നിയമയുദ്ധം തുടങ്ങുമെന്ന് ബിജെപി അറിയിച്ചു. അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നു സമരം കൂടുതൽ ശക്തമാക്കും. നിയമപോരാട്ടം തുടങ്ങുമെന്ന് വി വി രാജേഷ് പറഞ്ഞു.
Comments