മേയറുടെ രാജി ;പ്രതിഷേധക്കർക്കെതിരെ ലാത്തിച്ചാർജും കണ്ണീർ വാതകവും ജലപീരങ്കിയും ;ജെബി മേത്തർ എംപി അടക്കമുള്ളവർക്ക് ദേഹാസ്വാസ്ഥ്യം

tv,m
 

 
കത്ത് വിവാദത്തിൽ നാലാം ദിവസവും  തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധക്കർക്കെതിരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതേ തുടർന്ന് ജെബി മേത്തർ എംപി അടക്കമുള്ളവർക്ക്  ദേഹാസ്വാസ്ഥ്യമുണ്ടായി. പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് അതിക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പ്രതിഷേധിച്ച കോൺഗ്രസ്, ബിജെപി പ്രവർത്തകരും നേതാക്കളും ആരോപിച്ചു. 

 കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധമിരമ്പിയത്. ആദ്യം യൂത്ത് കോൺഗ്രസിന്റെയും പിന്നീട് മഹിളാ കോൺഗ്രസിന്റെയും നേതൃത്വത്തിലാണ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ഇന്ന് പ്രതിഷേധിച്ചത്. കോർപ്പറേഷൻ ഗേറ്റിന് മുന്നിൽ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞെങ്കിലും പിന്നീട് വന്ന യുവമോർച്ച പ്രവർത്തകരിൽ ചിലർ ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ സ്ഥിതിഗതികൾ സംഘർഷാവസ്ഥയിലേക്ക് എത്തി. ഇതോടെ പൊലീസ് ആദ്യം ജലപീരങ്കിയും പിന്നീട് കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു.