മേയറുടെ രാജി;ഒബിസി മോർച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും

corportaion

 മേയറുടെ കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോർപറേഷനിൽ അഞ്ചാം ദിവസവും പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. കോർപറേഷന് പുറത്ത് യുഡിഎഫ് പ്രവര്‍ത്തകരും അകത്ത് യുഡിഎഫ് കൗൺസിലർമാരും ധര്‍ണ നടത്തുകയാണ്. മേയറുടെ രാജി ആവശ്യപെട്ട  ഒബിസി മോർച്ച പ്രവർത്തകരുടെ പ്രതിഷേധത്തിൽ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.നഗരസഭക്ക് അകത്ത് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതോടു കൂടിയാണ് പ്രതിഷേധം ശക്തമാകുന്നത് 

അതേസമയം പ്രതിപക്ഷത്തിന്റെ പ്രതിഷേധം സ്വാഭാവികമാണ്.അന്വേഷണം നടക്കട്ടെ എന്നാണ് ആര്യ രാജേന്ദ്രൻ പറഞ്ഞത്മേയറുടെ രാജി ആവശ്യപ്പെട്ട് യുത്ത് കോൺഗ്രസ്, യുവമോർച്ച, മഹിള കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധങ്ങള്‍ ഇന്നലെ സംഘർഷത്തിലും കണ്ണീർവാതക പ്രയോഗത്തിലുമാണ് അവസാനിച്ചത്.