മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ ഗോപീകൃഷ്ണൻ അന്തരിച്ചു

10
മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ ഗോപീകൃഷ്ണൻ അന്തരിച്ചു. അല്പസമയം മുമ്പ് കോട്ടയത്തെ വസതിയിൽ വച്ചായിരുന്നു മരണം. ഏറെക്കാലമായി ആശുപത്രിയിൽ ച ചികിൽസയിലായിരുന്നു. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു. എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവർത്തകനാണ്. അതിന് കെസി സെബാസ്റ്റ്യൻ സ്മാരക അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം അനവധി പുരസ്കാരങ്ങൾ ഗോപീകൃഷ്ണനു ലഭിച്ചിട്ടുണ്ട്.