കേരളത്തിൽ പാൽ വില ലിറ്ററിന് 8.57 രൂപ കൂട്ടാൻ മിൽമ. ഈ മാസം 21നകം വില വർധന പ്രാബല്യത്തിൽ വരുത്തണമെന്ന് മിൽമ സർക്കാരിനോട് ആവശ്യപ്പെട്ടു. ശുപാർശ നാളെ മിൽമ സർക്കാരിന് സമർപ്പിക്കും. പാല്‍വില വര്‍ധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മില്‍മയുടെ ശുപാര്‍ശ.
വിലവര്‍ധന ചര്‍ച്ചചെയ്യാന്‍ പാലക്കാട് കല്ലേപ്പുള്ളിയില്‍ ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് മില്‍മയുടെ തീരുമാനം. പാല്‍വില ലിറ്ററിന് ഏഴുമുതല്‍ എട്ടുരൂപവരെ വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യമെന്ന രീതിയിലാണ് സമിതി മില്‍മയ്ക്ക് റിപ്പോര്‍ട്ട്. ഇത്തരത്തിൽ വർധിപ്പിച്ചാൽ മാത്രമേ കമ്മീഷനും മറ്റും കഴിഞ്ഞ് ആറുരൂപയെങ്കിലും കര്ഷകന് ലഭിക്കൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments