പാരിസിലേക്ക് പറക്കാൻ മന്ത്രി മുഹമ്മദ് റിയാസ്

riyas
 


 പാരിസ് സന്ദർശനത്തിനൊരുങ്ങി മന്ത്രി മുഹമ്മദ് റിയാസ്.  ഈ മാസം 19 മുതൽ 24 വരെ മുഹമ്മദ് റിയാസ്  പാരീസ് സന്ദർശിക്കും.ഈ  മാസം 19ന് പാരിസിൽ നടക്കുന്ന ഫ്രഞ്ച് ട്രാവൽ മാർക്കറ്റിലാകും മന്ത്രി പങ്കെടുക്കുക. 

മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഉദ്യോഗസ്ഥരുടെയും യൂറോപ്യൻ പര്യടനത്തിന് മുൻപ് ആണ് റിയാസിന്റെ പാരീസ് യാത്ര.ഒക്ടോബർ ആദ്യവാരമാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യൂറോപ്പ് യാത്ര. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും. മുമ്പ് ഫിൻലൻഡ് സർക്കാർ പ്രതിനിധികൾ കേരളം സന്ദർശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഫിൻലൻഡ് സന്ദർശനമെന്നാണ് വിശദീകരണം.