കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗംചെയ്തു; ഒരു സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ

rape
 

കൊച്ചി: കൊച്ചിയിൽ യുവതിയെ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു. മോഡലായ യുവതിയെ ആണ് മദ്യലഹരിയിൽ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ദിവസം രാത്രി കൊച്ചി സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ബലാത്സംഗത്തിന് ശേഷം മോഡലിനെ കാക്കനാട്ടെ വീട്ടില്‍ ഇറക്കിവിട്ടുവെന്നാണ് പരാതി. യുവതിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു.  

കഴിഞ്ഞ ദിവസം ഷിപ്പ് യാര്‍ഡിന് സമീപമുള്ള ബാറില്‍ യുവതി കുഴഞ്ഞുവീണിരുന്നു. ഇവരെ കാറില്‍ കയറ്റിക്കൊണ്ടുപോയ നാല് പേരാണ് ബലാത്സംഗത്തിന് ഇരയാക്കിയത് എന്നാണ് പരാതി. ബാറില്‍നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ബലാത്സംഗം ചെയ്തതെന്നാണ് വിവരം. യുവതിയുടെ സുഹൃത്താണ് വിവരം പോലീസിനെ അറിയിച്ചത്.
 
മദ്യ ലഹരിയിലാണ് പ്രതികൾ മോഡലിനെ ബലാത്സംഗം ചെയ്തത്. പബ്ബില്‍ പ്രതികള്‍ നല്‍കിയത് വ്യാജ വിലാസമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൗത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പിടിയിലായ പ്രതികളെ സൗത്ത് സ്റ്റേഷനിലെത്തിക്കും.