കേരളത്തിലെ മങ്കി പോക്സിന് തീവ്ര വ്യാപന ശേഷിയില്ല

pox
 

സംസ്ഥാനത്ത് സ്ഥിരീകരിച്ചത് തീവ്ര വ്യാപന ശേഷിയുള്ള മങ്കിപോക്‌സ് വൈറസ് അല്ലെന്ന് കണ്ടെത്തല്‍. കേരളത്തില്‍ നിന്നുള്ള രണ്ട് മങ്കിപോക്‌സ് സാമ്പിളുകളുടെ പരിശോധന ഫലം പുറത്തുവന്നത്തിൽ നിന്നാണ് തീവ്ര വ്യാപന ശേഷിയുള്ള വൈറസ് അല്ല എന്ന് കണ്ടെത്തിയത്. എ.2 വൈറസ് വകഭേദമാണ് മങ്കിപോക്‌സിന് കാരണമെന്ന് ജീനോം സീക്വന്‍സ് പഠനത്തില്‍ സ്ഥിരീകരിച്ചു. എ.2 വൈറസ് തീവ്ര വ്യാപനശേഷിയുള്ളതല്ല. 

രാജ്യത്ത് ഇതുവരെ നാല് മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചത്. അതില്‍ മൂന്നെണ്ണം കേരളത്തിലാണ്. കൊല്ലം, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് രോഗബാധ. മൂന്നുപേരും വിദേശയാത്രാ നടത്തിയവരാണ്. ഗള്‍ഫില്‍ നിന്നെത്തിയ ഇവര്‍ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. ഇതുവരെ മങ്കിപോക്സ് ബാധിച്ച് മങ്കിപോക്സ് ബാധിച്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.