പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ എന്‍ഐഎ റെയ്ഡ്; ഒരാള്‍ അറസ്റ്റില്‍

nia

 
കൊച്ചി: സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന എന്‍ഐഎ റെയ്ഡില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

മുബാറക്കിന്റെ വീട്ടില്‍ നിന്ന് ചില ആയുധങ്ങള്‍ കണ്ടെടുത്തതായും സൂചനകളുണ്ട്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുളള കൂടുതല്‍ പേരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ടെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ്  നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്. സംസ്ഥാനത്തെ 56 ഓളം കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.