സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവര്‍ത്തിച്ച് എന്‍എസ്എസ്

g sukumaran nair
 

തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവര്‍ത്തിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ പോരാട്ടം തുടരുമെന്നും മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. 

ഗവണ്മെന്റുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം മത -സമുദായിക സംഘടനകള്‍ക്കുണ്ടെന്നും മതേതരത്വവും ജനാധിപത്യവും തകര്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ അപലപനീയമാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണം, സാമ്പത്തിക സംവരണ വിഷയത്തില്‍ സുപ്രീം കോടതി വിധിയെ എന്‍എസ്എസ് സ്വാഗതം ചെയ്ത് രണ്ട് പ്രമേയങ്ങള്‍ പ്രതിനിധി സമ്മേളനം പാസ്സാക്കി.