നയന സൂര്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു

nayana surya
 

തിരുവനന്തപുരം: സിനിമ സംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കാനായി ക്രൈം ബ്രാഞ്ച് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവായി. 13 പേരാണ് സംഘത്തിലുള്ളത്.

ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി എസ് മധുസൂദനൻ സംഘത്തലവനായി തുടരും. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. 

എസ് സി ആർ ബി ഡിവൈഎസ്പി ആർ പ്രതാപൻ നായർ, ഡിറ്റക്റ്റീവ് ഇൻസ്പെക്ടർമാരായ എച്ച് അനിൽകുമാർ, പി ഐ മുബാറക്, സബ് ഇൻസ്പെക്ടർമാരായ ശരത് കുമാർ, കെ മണിക്കുട്ടൻ, ഡിറ്റക്റ്റീവ് സബ് ഇൻസ്പെക്ടർ കെ ജെ രതീഷ്, എ എസ് ഐ മാരായ ടി രാജ് കിഷോർ, കെ ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അർഷ ഡേവിഡ്, എ അനിൽകുമാർ, ക്രിസ്റ്റഫർ ഷിബു എന്നിവരാണ് സംഘത്തിലുള്ളത്.