എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരെ പുതിയ പീഡന കേസ്

civic chandran
 

യുവ എഴുത്തുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒളിവിൽ പോയ എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരെ പുതിയ കേസ്.സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ കോടതി ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ കേസ്.പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

2020ല്‍ യിലാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. കൊയിലാണ്ടി സ്വദേശിനിയാണ് പരാതിക്കാരി. 
കോഴിക്കോട്ട് വെച്ച് ലൈംഗിക അതിക്രമം ഉണ്ടായെന്ന യുവ പ്രസാധകയുടെ പരാതിയിലായിരുന്നു കൊയിലാണ്ടി പൊലീസ് ആദ്യം കേസെടുത്തത്. 

കഴിഞ്ഞ ഏപ്രില്‍ 17ന് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയപ്പോഴായിരുന്നു സംഭവം. പ്രതി നിരന്തരം ഫോണ്‍ വഴി ശല്യം തുടര്‍ന്നുവെന്നും ആരോപിച്ചു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. ഇതിന് പിന്നാലെ പ്രതി അറസ്റ്റു ഭയന്ന് സംസ്ഥാനം വിട്ടെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.