ആലപ്പുഴ മെഡിക്കൽ കോളജിൽ വീണ്ടും നവജാത ശിശുക്കൾ മരിച്ചു

baby
 

ആലപ്പുഴ മെഡിക്കൽ കോളജിൽ വീണ്ടും നവജാത ശിശുക്കൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് പ്രസവത്തിനിടയിൽ മരിച്ചത്. 4 ദിവസം മുൻപാണ് ഇവർ ആശുപത്രിയിൽ എത്തിയത്.

ഇന്നായിരുന്നു ശാസ്ത്രക്രിയ പറഞ്ഞിരുന്നതെങ്കിലും വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. പുറത്തെടുപ്പോഴേയ്ക്കും കുഞ്ഞുങ്ങൾ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ പറയുന്നു.