'താഴ്മയായി' ഇനിയാരും അപേക്ഷിക്കണ്ട;പുതിയ ഉത്തരവുമായി സർക്കാർ

govt
 

സംസ്ഥാന സർക്കാരിന് നൽകുന്ന അപേക്ഷകളിൽ ഇനിമുതൽ 'താഴ്മയായി' എന്ന പദം ഉപയോഗിക്കേണ്ട. അപേക്ഷകളിൽ താഴ്മയായി എന്ന പദം വേണ്ട എന്ന്  ഇനിമുതൽ ഉപയോഗിക്കരുതെന്ന് സർക്കാർ തന്നെയാണ് നിർദേശിച്ചത് . ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് തലവന്മാർക്ക് നിർദ്ദേശം നൽകി.

ഇതിന് പകരം അഭ്യർത്ഥിക്കുന്നുവെന്നോ അപേക്ഷിക്കുന്നുവെന്നോ രേഖപ്പെടുത്താം. സംസ്ഥാനത്തെ എല്ലാ സർക്കാർ- അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.ഇത് സംബന്ധിച്ച് നടപടികൾ കൈക്കൊള്ളാൻ എല്ലാ വകുപ്പ് തലവൻമാർക്കും ഉത്തരവ് നൽകിയിട്ടുണ്ട്.