വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല;അത് നിയമമാകണമെങ്കില്‍ താന്‍ ഒപ്പിടണം

arif
 


സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാന്‍.  സ്വയംഭരണം പരിപാവനമായ ആശയമാണ്. സര്‍വകലാശാലകളിലെ ബന്ധുനിയമനം അനുവദിക്കില്ല. 

ചാന്‍സലറായി തുടരുകയാണെങ്കില്‍ റബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിക്കാനില്ലെന്നും ഗവർണർ വ്യക്തമാക്കി.ബില്ലുകളെ പറ്റി വായിച്ചുള്ള അറിവ് മാത്രമാണുള്ളത്. ഭരണഘടനാപരമായി മാത്രമേ താന്‍ തീരുമാനമെടുക്കൂ. സര്‍വകലാശാലകളില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യോഗ്യതയില്ലാത്ത ബന്ധുക്കളെ നിയമിക്കാന്‍ അനുവദിക്കില്ലെന്നും രാഷ്ട്രീയമായി സര്‍വകലാശാലകളെ കയ്യടക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

  ജനാധിപത്യ സര്‍ക്കാരിന് ഏത് നിയമം കൊണ്ടുവരാനും ബില്ലുകള്‍ അവതരിപ്പിക്കാനും അവകാശമുണ്ട്. എന്നാല്‍ അത് നിയമമാകണമെങ്കില്‍ താന്‍ ഒപ്പിടണമെന്നും തന്റെ സ്ഥാനത്തിന് അനുയോജ്യമല്ലാത്ത ഒന്നും ചെയ്യില്ലെന്നും ഭരണടഘടനാപരമായ തീരുമാനം മാത്രമേ എടുക്കൂവെന്നും ഗവര്‍ണര്‍ പറഞ്ഞു.