സജി ചെറിയാന്റെ സത്യപ്രതിജ്ഞ; ഗവര്‍ണര്‍ മലക്കം മറിഞ്ഞെന്ന് കെ മുരളീധരന്‍

k muraleedharan
 

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചെന്ന കാരണത്താല്‍ പുറത്താക്കിയ സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നതിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍ എംപി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മലക്കം മറിഞ്ഞുവെന്നും ഡല്‍ഹിയില്‍ വെച്ചു മുഖ്യമന്ത്രിയും ഗവര്‍ണര്‍ ഗവര്‍ണറുമായി എന്തോ ഓപ്പറേഷന്‍ നടന്നുവെന്നും ഇതാണ് സജി ചെറിയാന്റെ പുനപ്രവേശനത്തിനുള്ള അനുമതിയ്ക്ക് കാരണമെന്നും കെ മുരളീധരന്‍ ആരോപിച്ചു.

അതേസമയം, സജി ചെറിയാന്‍ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.