സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 32 ലക്ഷം കവിഞ്ഞു

Onakit distribution in the state has crossed 32 lakhs
 

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം 32 ലക്ഷം കവിഞ്ഞതായി ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. ഇന്നു മാത്രം ആകെ 7,18,948 കിറ്റുകള്‍ വിതരണം ചെയ്തു. 

ഓഗസ്റ്റ് 23 മുതല്‍ 27 വരെ മഞ്ഞ, പിങ്ക് കാർഡുടമകള്‍ക്കായിരുന്നു കിറ്റ് വിതരണം. ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ നീല കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ വെള്ള കാര്‍ഡുടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും. നിശ്ചയിക്കപ്പെട്ട തീയതികളില്‍ കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ 4, 5, 6, 7 തീയതികളില്‍ കിറ്റ് നൽകുന്നതാണ്.
 
ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​പ്ലൈ​കോ മെ​ട്രോ ഫെ​യ​റു​ക​ൾ​ക്കും തു​ട​ക്ക​മാ​യി. മി​ൽ​മ, മീ​റ്റ് പ്ര​ഡ​ക്ട്‌​സ് ഓ​ഫ് ഇ​ന്ത്യ, കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ൾ, ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ ഈ ​ഫെ​യ​റു​ക​ളി​ലൂ​ടെ വി​ത​ര​ണ​ത്തി​ന് സ​ജ്ജ​മാ​ണ്.