മുതലപ്പൊഴി ബോട്ടപകടം: കാണാതായവരിൽ ഒരാളുടെ മൃതദേഹം കിട്ടി; ആകെ മരണം നാലായി

One More Dead Body Found In Vizhinjam
 

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വിഴി‌ഞ്ഞം തീ‍രത്ത് ഇന്ന് കണ്ടെത്തിയ മൃതദേഹം കാണാതായ ഉസ്മാൻെറതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. അപകടത്തിൽപ്പെട്ട വള്ളത്തിൻെറ ഉടമ കഹാറിൻെറ മകനാണ് ഉസ്മാൻ. ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.  


ഇന്ന് ഉച്ചയോടെ കടലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുഹമ്മദ് ഉസ്മാന്റേതാണെന്നു ബന്ധുക്കൾ സ്ഥിരീകരിക്കുകയായിരുന്നു. ഡിഎൻഎ പരിശോധന നടത്തിയ ശേഷമാകും മൃതദേഹം വിട്ടുനൽകുക. ഇതോടെ പെരുമാതുറയിലെ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

വർക്കല സ്വദേശി ഷാനവാസ്, നിസാം, രാമന്തളി സ്വദേശി അബ്ദുൽ സമദ് എന്നിവർ അപകടത്തിൽ മരിച്ചിരുന്നു. മുഹമ്മദ് ഉസ്മാന്റെ സഹോദരൻ മുഹമ്മദ് മുസ്തഫയെയും (16) അപകടത്തിൽ  കാണാതായിരുന്നു.