വിദഗ്ധ ചികില്‍സക്ക് ശേഷം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ജർമനിയിൽ നിന്ന് തിരികെയെത്തി. ലേസര്‍ ശസ്ത്രക്രിയക്കായാണ് ഉമ്മന്‍ചാണ്ടി ജര്‍മ്മനിക്ക് പോയത്. ശസ്ത്രക്രിയക്ക് ശേഷമുള്ള ഉമ്മന്‍ ചാണ്ടിയുടെ ചിത്രം മകന് ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
നവംബര്‍ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്. ബര്ളിനിയിലെ ചാരെറ്റി മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലായിരുന്നു ചികിത്സ. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വ്വകലാശാല ആശുപത്രികളില്‍ ഒന്നാണിത്. തൊണ്ടയിലെ അസ്വസ്ഥത മൂലം 2019ല്‍ ഉമ്മന്‍ ചാണ്ടി അമേരിക്കയില്‍ ചികിത്സ തേടിയിരുന്നു.
Comments