വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി ജർമനിയിലേക്ക്

oomen chandi
 

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി  ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് തിരിച്ചു . യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാലകളിൽ ഒന്നായ ബർലിനിലെ ചാരെറ്റി ആശുപത്രിയിലെ ചികിത്സക്കായി തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ മൂന്നരയ്ക്ക് പുറപ്പെട്ട ഖത്തർ വഴിയുള്ള വിമാനത്തിലാണ്  ഉമ്മൻചാണ്ടി ജർമനിയിലേക്ക് പോയത്. 

മക്കളായ മറിയയും ചാണ്ടി ഉമ്മനും ബെന്നി ബഹ്നാൻ എംപിയും അദ്ദേഹത്തിന്റെ കൂടെയുണ്ട്. ബുധനാഴ്ച ഡോക്ടർമാർ പരിശോധിച്ച ശേഷം തുടർചികിൽസയെ കുറിച്ച്  തീരുമാനിക്കും. ശസ്ത്രക്രിയ ആവശ്യമെങ്കിൽ അതിന് ശേഷമാവും തിരിച്ചെത്തുക. 

ഉമ്മൻ ചാണ്ടിക്ക് മക്കൾ ചികിത്സ നിഷേധിക്കുകയാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അസംബന്ധമാണെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു.