ബെര്‍ലിന്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാളെ ലേസര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് മകന് ചാണ്ടി ഉമ്മന്‍. ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉമ്മന്‍ ചാണ്ടിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം ഫേയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
തൊണ്ടയിലെ അസുഖത്തിനാണു ചികിത്സ. എത്രയും വേഗം ചികിത്സ പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബെര്‍ലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് ചികിത്സ നടത്തുന്നത്.
എട്ടാം തീയതിയാണ് ഉമ്മന്‍ ചാണ്ടി ചികിത്സയ്ക്കായി ബെര്‍ലിനില്‍ എത്തിയത്. ചാണ്ടി ഉമ്മനെ കൂടാതെ മകള്‍ മറിയം ഉമ്മന്‍, ബെന്നി ബഹനാന് എം.പി. എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ബെര്‍ലിന്‍ ചാരിറ്റി ആശുപത്രി. 312 വര്‍ഷത്തെ പാരമ്പര്യമുള്ള ആശുപത്രിയില്‍ 11 നൊബേല്‍ സമ്മാന ജേതാക്കള്‍ ഗവേഷകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 13,200 ജീവനക്കാരാണ് ഇവിടെയുള്ളത്.
Comments