ബാറുകളുടെ പ്രവർത്തനസമയം നീട്ടിയില്ല;പ്രചരിക്കുന്നത് വ്യാജ സന്ദേശം
Sat, 31 Dec 2022

ന്യൂയർ ആഘോഷിക്കുന്നതിന്റെ ഭാഗമായി ബാറുകളുടെ പ്രവർത്തനസമയം നീട്ടിയെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശങ്ങൾ ആണെന്ന് വ്യക്തമാക്കി എക്സൈസ്. ബാറുകളുടെ സമയക്രമത്തിൽ മാറ്റമില്ലെന്നും നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്സൈസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
സംസ്ഥാന എക്സൈസ് വകുപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ്
നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന ലൈസൻസ് സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.പരാതികൾ അറിയിക്കേണ്ട നമ്പർ.94471780009061178000