
ഇടുക്കി ഡാം തുറന്നാൽ എറണാകുളം ജില്ലയിൽ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി ജില്ലാ ഭരണകൂടം. പെരിയാർ തീരത്ത് ജാഗ്രത നിർദേശം നൽകി. അടിയന്തര ഘട്ടം വന്നാൽ പെരിയാർ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കാൻ തഹസിൽദാർമാർക്ക് ചുമതല നൽകി. പെരിയാറിന്റെ നിലവിലെ സാഹചര്യത്തിൽ ഇടുക്കി ഡാം തുറന്നാലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകാത്തതിനാൽ പെരിയാറിലെ ജലനിരപ്പ് താഴുകയാണ്. ഇടുക്കി ഡാം തുറന്നാൽ,കുറഞ്ഞ അളവിൽ ആയിരിക്കും വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. 500 ക്യൂബിക് മീറ്റർ പെർ സെക്കന്റ് ജലം വരെ തുറന്ന് വിട്ടാൽ പെരിയാറിൽ കാര്യമായി വ്യത്യാസമുണ്ടാവാനിടയില്ലെന്നാണ് വിലയിരുത്തൽ.