ച​ർ​ച്ച പ​രാ​ജ​യം: സുപ്രീംകോടതി വിധിയില്‍ ഇനി ചര്‍ച്ചയില്ല, വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ

ച​ർ​ച്ച പ​രാ​ജ​യം: സുപ്രീംകോടതി വിധിയില്‍ ഇനി ചര്‍ച്ചയില്ല, വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ
 

തി​രു​വ​ന​ന​ന്ത​പു​രം: ഓ​ർ​ത്ത​ഡോ​ക്സ്-​യാ​ക്കോ​ബാ​യ സ​ഭാ​ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യം. സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യും നി​യ​മ​നി​ർ​മാ​ണം വേ​ണ​മെ​ന്ന് യാ​ക്കോ​ബാ​യ സ​ഭ​യും ഉ​റ​ച്ച​തോ​ടെ​യാ​ണ് ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​ത്.


 
സുപ്രീംകോടതി വിധിയില്‍ ഇനി ചര്‍ച്ചയില്ലെന്ന് ഓര്‍ത്തഡോക്സ് വിഭാഗം അറിയിച്ചു. നിയമ നിർമ്മാണം വേണമെന്ന യാക്കോബായ സഭയുടെ ആവശ്യം തള്ളി. ഇ​തോ​ടെ ഇ​നി​യൊ​രു ച​ർ​ച്ച​യു​ണ്ടാ​കി​ല്ലെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ചീഫ് സെക്രട്ടറി വി പി ജോയ് ആണ് സഭാ നേതാക്കളുമായി ചർച്ച നടത്തിയത്. ഹൈക്കോടതിയിലുള്ള കേസിന് ആധാരമായ പ്രശ്നങ്ങളിൽ തുടർ ചർച്ചകളിലൂടെ പരിഹാരം കണ്ടത്തുന്നതിന്‍റെ ഭാഗമായാണ് ചർച്ച നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞമാസം ചേർന്ന യോഗത്തിന്‍റെ തീരുമാന പ്രകാരമാണ തുടർ ചർച്ചകൾ നടന്നത്.