പിസി ജോര്‍ജിന് സര്‍ക്കാര്‍ വഴിനീളെ സ്വീകരണം നൽകി; വിമർശനവുമായി വിഡി സതീശന്‍

g
 

തിരുവനന്തപുരം: പിസി ജോര്‍ജിനെ എആര്‍ ക്യാംപിലേക്ക് വളരെ ആഘോഷപൂര്‍വം എത്തിക്കാനും വഴിയരികില്‍ അഭിവാദ്യം ചെയ്യാനും പൊലീസ് സൗകര്യം ചെയ്തുനല്‍കിയത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രൂക്ഷമായി വിമർശിച്ചു. വിദ്വേഷപ്രസംഗം നടത്തി 24 മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് എഫ്‌ഐആര്‍ എടുത്തത്. അതിന് ശേഷം അദ്ദേഹത്തെ സ്വന്തം വാഹനത്തില്‍ തിരുവനന്തപുരത്തെത്തിച്ചു. വഴിയരികല്‍ കാത്തുനില്‍ക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിവാദ്യം ചെയ്യാനുള്ള സൗകര്യമാണ് പൊലീസ് ചെയ്തുകൊടുത്തത്. ഇത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. 

പിസി ജോര്‍ജ് വെറും ഒരു ഉപകരണം മാത്രമാണ്. അദ്ദേഹത്തിന്റെ പുറകില്‍ സംഘപരിവാര്‍ നേതാക്കന്‍മാര്‍ മുഴുവനുമുണ്ട്. വെറുപ്പിന്റെ ക്യാംപയിന്‍ സംഘടിപ്പിച്ച് കേരളരാഷ്ട്രീയത്തില്‍ നിന്ന് ഇടം നഷ്ടപ്പെട്ടുപോയ സംഘ്പരിവാറിന് ഇടമുണ്ടാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹംവ്യക്തമാക്കി.