ജാമ്യം കിട്ടിയ ശേഷവും വിവാദ പരാമർശവുമായി പി സി ജോർജ്ജ്; മതിയായില്ലേയെന്ന് ജനം

g
 

തിരുവനന്തപുരം: ജാമ്യം ലഭിച്ചിട്ടും വീണ്ടും  വിവാദ പ്രസ്താവനയുമായി പി സി ജോർജ്ജ് രംഗത്ത്. മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പി സി ജോർജ്ജ് മാധ്യമങ്ങളോട് വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കരുതെന്നും, വിവാദങ്ങളിൽ ഇടപെടരുതെന്നുമാണ് കോടതിയുടെ നിർദ്ദേശമെന്ന് പറഞ്ഞ ശേഷമായിരുന്നു മുൻ പൂഞ്ഞാ‌ർ എംൽഎയുടെ പ്രതികരിച്ചു. 

ഒരു കാരണവശാലം സാക്ഷിയെ സ്വാധീനിക്കരുത് വിവാദത്തിന്റെ കാര്യത്തിൽ ഇടപെടരുത് എന്ന് പറഞ്ഞാണ് കോടതി ജാമ്യം തന്നിരിക്കുന്നത്, എനിക്കിഷ്ടപ്പെട്ട കാര്യങ്ങളെ പറയുകയുള്ളൂ. എന്തെല്ലാം കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതിലുറച്ച് നിൽക്കുന്നവനാണ് ഞാൻ. കോടതിയിൽ നിന്നിറങ്ങിയതിന് പിന്നാലെ പി സി ജോർജ്ജ് നയം കൂട്ടിച്ചേർത്തു.