പിഎഫ് പെൻഷൻ കേസ്: സുപ്രീംകോടതി വിധി നാളെ

supreme court
 

ന്യൂഡല്‍ഹി: പിഎഫ് പെൻഷൻ കേസിൽ സുപ്രീംകോടതി വിധി നാളെ. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകണമെന്ന കേരളാ ഹൈക്കോടതി വിധിയ്ക്കെതിരായ അപ്പീലിലാണ് നാളെ സുപ്രീം കോടതിയിൽ നിന്നും വിധി വരുന്നത്. 

ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും നൽകിയ ഹ‍ർജികളിലാണ് നാളെ വിധിയുണ്ടാകുക. 

കേസിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രണ്ടാഴ്ച്ചയോളം അപ്പീലിൽ വാദം കേട്ടിരുന്നു. ഓഗസ്റ്റ് 11 ന് വാദം പൂർത്തിയായിരുന്നു.