ധോണിയില്‍ വീണ്ടും ഭീതി പരത്തി പിടി 7 ഇറങ്ങി, ഒപ്പം രണ്ട് ആനകള്‍ കൂടി; പരിഭ്രാന്തിയില്‍ നാട്ടുകാര്‍
Fri, 13 Jan 2023

പാലക്കാട് : പാലക്കാട് ധോണിയില്‍ വീണ്ടും ഭീതി പരത്തി പിടി 7 ഇറങ്ങി. പിടി 7 തുടര്‍ച്ചയായി ഇറങ്ങുന്നതിന്റെ പരിഭ്രാന്തിയിലാണ് നാട്ടുകാര്‍.
ഇന്നലെ രാത്രിയോടെ രണ്ടു കാട്ടാനകള്‍ക്കൊപ്പമാണ് പിടി 7 എത്തിയത്. ഒരു കൊമ്പനും പിടിയാനയുമാണ് ഒപ്പമുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ആനകളെ കാട് കയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതേ തുടര്‍ന്ന് വലിയ ആശങ്കയിലാണ് ധോണിയിലെ ജനങ്ങള്‍.
അതേസമയം, ധോണിയില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രഭാത സവാരിയ്ക്ക് ഇറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നിരുന്നു.