പിടി സെവന്‍ ഇനി 'ധോണി'എന്ന് അറിയപ്പെടും; പേരിട്ട് വനംവകുപ്പ്

google news
dhoni
 

പാലക്കാട്: വര്‍ഷങ്ങളായി പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പന്‍ പിടി7 ഇനി മുതല്‍ 'ധോണി'എന്ന് അറിയപ്പെടും. വനം മന്ത്രി എകെ ശശീന്ദ്രനാണ് കൊമ്പന് പുതിയ പേരിട്ടത്. 

അതേസമയം, ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇന്ന് ആനയെ പിടികൂടിയത്. 72 അംഗ ദൗത്യസംഘം രാവിലെ ഏഴ് മൂന്നിന് മയക്കുവെടിവെച്ച ഒറ്റയാനെ മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂര്‍ കൊണ്ടാണ് വനത്തില്‍ നിന്ന് ധോണി ക്യാമ്പില്‍ എത്തിച്ചത്. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറും അമ്പത് മീറ്റര്‍ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിര്‍ക്കുകയായിരുന്നു.


 

Tags