സി കെ ജാനുവിന് പണം നല്‍കി; ശബ്‍ദരേഖ കെ സുരേന്ദ്രന്റേതു തന്നെ

c k janu
 

സി കെ ജാനുവിനെ എന്‍ഡിഎയിലേക്ക് എത്തിക്കാന്‍ സുരേന്ദ്രന്‍ പണം നല്‍കിയെന്നാണ് കേസിൽ നിർണായക തെളിവായ ശബ്‍ദരേഖ  സുരേന്ദ്രന്റേതു തന്നെയെന്ന് തെളിഞ്ഞു. ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട്  സി കെ ജാനുവിന് പത്ത് ലക്ഷം രൂപ നല്‍കിയെന്ന് തെളിയിക്കുന്ന ശബ്ദരേഖ സുരേന്ദ്രന്റേത് തന്നെയെന്ന് തെളിഞ്ഞു. കൊച്ചിയിലെ സ്റ്റുഡിയോയിലെത്തിച്ച് ശേഖരിച്ച ശബ്ദ സാമ്പിളുകളുടെ നിര്‍ണായക ഫോറന്‍സിക് റിപ്പോര്‍ട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ സി കെ ജാനുവിനും കെ സുരേന്ദ്രനുമെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനാണ് നീക്കം. 

സംഭവം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് ജെആര്‍പി നേതാവായിരുന്നു സികെ ജാനു. മാര്‍ച്ച് ഏഴിന് രാവിലെ എട്ട് മണിക്ക് തിരുവനന്തപുരം ഹൊറിസോണ്‍ ഹോട്ടലില്‍വെച്ച് പണം കൈമാറിയെന്നാണ് പ്രസീദയുടെ ആരോപണം. ഒരു ടൗവ്വലില്‍ പൊതിഞ്ഞ നിലയില്‍ പണം കിടക്കയില്‍ ഉണ്ടായിരുന്നുവെന്നും പ്രസീദ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്.