പ​റ​വൂ​ർ ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്

police
 

പ​റ​വൂ​ര്‍: എ​റ​ണാ​കു​ളം പ​റ​വൂ​രി​ല്‍ 68 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ജ്‌​ലി​സ് ഹോ​ട്ട​ലി​ലെ പ്ര​ധാ​ന പാ​ച​ക​ക്കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

മ​ജ്‌​ലി​സ് ഹോ​ട്ട​ലി​ൽ​നി​ന്ന് കു​ഴി​മ​ന്തി ക​ഴി​ച്ച​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. പ​റ​വൂ​ർ താ​ലൂ​ക്ക് ആ‍​ശു​പ​ത്രി​യി​ൽ 28 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. 20 പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണു​ള്ള​ത്. തൃ​ശൂ​രി​ൽ 12 പേ​രും കോ​ഴി​ക്കോ​ട് നാ​ല് പേ​രും ചി​കി​ത്സ തേ​ടി. ഒ​രാ​ളെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​ര​ത്തെ ഹോ​ട്ട​ല്‍ പൂ​ട്ടി​ച്ചി​രു​ന്നു.