മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ കെ.എം സച്ചിന്‍ദേവും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് പങ്കുവെച്ച് സച്ചിന് ദേവ്. സെപ്റ്റംബര്‍ നാലിന് നടക്കുന്ന വിവാഹത്തിന്റെ വിരുന്നുമായി ബന്ധപ്പെട്ട ചടങ്ങിന്റെ സിപിഐഎമ്മിന്റെ ക്ഷണക്കത്താണ് സച്ചിൻ ദേവ് പങ്കുവെച്ചത്.
തിരുവനന്തപുരം എകെജി ഹാളില്‍ പകല്‍ 11നാണ് വിവാഹം നടക്കുക. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞാണ് കോഴിക്കോട് വിവാഹ സത്കാരം. വിവാഹത്തിന് ശേഷം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിൽ സെപ്റ്റംബര്‍ ആറിന് വൈകുന്നേരം 4 മണി മുതലാണ്സൗഹൃദ വിരുന്ന് നടക്കുക. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പേരിലാണ് ക്ഷണകത്ത് തയാറാക്കിയിരിക്കുന്നത്.
രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയുമാണ് ആര്യയും സച്ചിനും . മാര്‍ച്ചിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. എസ്എഫ്ഐ രംഗത്ത് ഒരുമിച്ച് പ്രവര്‍ത്തിച്ചുള്ള പരിചയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തുന്നത്.
Comments