ദുബൈ-കൊച്ചി വിമാന യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു

google news
cochin airport
 

കൊച്ചി: ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. കോട്ടയം മണിമല സ്വദേശി എൽസാ മിനി ആൻ്റണിയാണ് മരിച്ചത്. 

എൽസ അബോധാവസ്ഥയിലേക്ക് വീണതിന് പിന്നാലെ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. എൽസയുടെ ഭർത്താവും വിമാനത്തിലുണ്ടായിരുന്നു.

Tags