കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവെക്കണം

bank
 

കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട  കേസില്‍ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് . പണം തിരിച്ചു നല്‍കുമ്പോള്‍ ക്രമക്കേട് നടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത് നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് പണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

അടിയന്തര ആവശ്യമുള്ളവര്‍ക്ക് പണം നല്‍കുമ്പോള്‍ അവരുടെ വിവരം കോടതിയെ ധരിപ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.കാലാവധി പൂര്‍ത്തിയായ 142 കോടിയുടെ സ്ഥിരനിക്ഷേപം ഉണ്ടെന്ന് കരുവന്നൂര്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു. 284 കോടിയുടെ നിക്ഷേപവും ഉണ്ട്. ഇത് അറിയിച്ചതിന് പിന്നാലെ  പണം എങ്ങനെ തിരിച്ചുനല്‍കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി പറഞ്ഞു.