ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റിൽ ക്യാമറ വച്ച് യാത്ര ചെയ്താൽ പിഴ

google news
Penalty for riding two-wheelers with cameras set on helmets
 


തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റിൽ ക്യാമറ വച്ച് യാത്രചെയ്യുന്നവർക്കെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് ഗതാഗത കമ്മിഷണർ. ഹെൽമെറ്റിൽ ക്യാമറ വച്ച് യാത്രചെയ്യുന്നത് പിടിക്കപ്പെട്ടാൽ 1,000 രൂപ പിഴ ഈടാക്കും. 

മുന്നറിയിപ്പ് നൽകിയതിനു ശേഷവും കുറ്റം തുടർന്നാൽ മൂന്നു മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും കമ്മിഷണർ ഉത്തരവിട്ടിരിക്കുകയാണ്.

ഹെൽമെറ്റിൽ ക്യാമറ ഉപയോഗിക്കുന്നതിനെതിരെ നേരത്തെയും മോട്ടോർ വാഹന വകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. പൊതുജനത്തിനും വാഹനമോടിക്കുന്നയാൾക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തിയതാണ് ഇതെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

ഇത്തരത്തിൽ വിഡിയോ ചിത്രീകരിക്കുന്ന തരത്തിൽ ക്യാമറ ഘടിപ്പിച്ച ഹെൽമെറ്റ് ധരിച്ചത് പിടിയിലായാൽ ആർ.സി ബുക്കും ലൈസൻസും റദ്ദാക്കുമെന്നാണ് നേരത്തെ വകുപ്പ് അറിയിച്ചിരുന്നത്.
 

Tags