ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ‍​ര്‍​ത്ത​ണ​മെ​ന്നു ശി​പാ​ര്‍​ശ

highcourt
 

കൊ​ച്ചി: ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്ത​ണ​മെ​ന്ന് ശി​പാ​ർ​ശ. 56 വ​യ​സി​ൽനി​ന്ന് 58 ആ​ക്കി പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി ര​ജി​സ്റ്റാ‍​ര്‍ ജ​ന​റ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ക​ത്ത് ന​ൽ​കി.

ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യ്ക്കാ​ണ് ക​ത്ത് ന​ൽ​കി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് നി​യോ​ഗി​ച്ച ജ‍‍​ഡ്ജി​മാ​രു​ടെ സ​മി​തി പെ​ൻ​ഷ​ൻ പ്രാ​യം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ച് പ​ഠി​ച്ച​താ​യി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​വ​ർ ന​ൽ​കി​യ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
 
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് കോടതിയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ വേഗത്തിലാക്കുവാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ശുപാര്‍ശയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ ഗസറ്റഡ് റാങ്കിലുള്ള 40 ഉദ്യോഗസ്ഥര്‍ക്കും നോണ്‍ ഗസറ്റഡ് തസ്തികയിലുള്ള നൂറോളം ഉദ്യോഗസ്ഥര്‍ക്കും രണ്ടു വര്‍ഷം സര്‍വീസ് നീട്ടിക്കിട്ടും.
 

ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും ഉള്‍പ്പെടെ പങ്കെടുത്ത സെപ്തംബര്‍ 26ലെ ഉന്നതതല യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചെങ്കിലും പ്രതിഷേധം കടുത്തതോടെ നിര്‍ദേശം പിന്‍വലിക്കേണ്ടി വന്നിരുന്നു.