മ​ങ്കി​പോ​ക്സി​ൽ ആ​ശ​ങ്ക വേ​ണ്ട; ലക്ഷണങ്ങളുണ്ടെങ്കിൽ മറച്ചു വയ്ക്കരുതെന്ന് മുഖ്യമന്ത്രി

monkey poxe
 

തി​രു​വ​ന​ന്ത​പു​രം: മ​ങ്കി​പോ​ക്സി​ന്‍റെ കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ന്നാ​ല്‍ സു​ര​ക്ഷാ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന നി​ല​യു​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
 

രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ മ​റ​ച്ചു​വ​യ്ക്ക​രു​ത്. ഇ​ക്കാ​ര്യം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ ജി​ല്ല​ക​ളി​ലും ഐ​സൊ​ലേ​ഷ​ന്‍ സൗ​ക​ര്യം ല​ഭ്യ​മാ​ണ്. ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ങ്കി​പോ​ക്സ് പ​രി​ശോ​ധ​ന സം​സ്ഥാ​ന​ത്ത് ത​ന്നെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടേ​യും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റേ​യും സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും എ​സ്ഒ​പി​യു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണ് പ്ര​ധാ​നം. 21 ദി​വ​സ​മാ​ണ് ഇ​ന്‍​ക്യു​ബേ​ഷ​ന്‍ പീ​രീ​ഡ്.

ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​രി​ല്‍ മ​രി​ച്ച യു​വാ​വി​ന് മ​ങ്കി​പോ​ക്സാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പൂ​നെ വൈ​റോ​ള​ജി ലാ​ബി​ല്‍ നി​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ങ്കി​പോ​ക്സ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ങ്കി​പോ​ക്സ് പോ​സി​റ്റീ​വാ​ണെ​ന്ന് ജൂ​ലൈ 19ന് ​ദു​ബാ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന ഫ​ലം 30നാ​ണ് ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യെ അ​റി​യി​ച്ച​ത്.

തു​ട​ര്‍​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സം​ഘം ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു. ആ ​സ​മ​യം യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഹൈ​റി​സ്ക് പ്രാ​ഥ​മി​ക സ​ന്പ​ർ​പ്പ​ട്ടി​ക​യി​ൽ 20 പേ​രാ​ണ് ഉ​ള്ള​ത്. വീ​ട്ടു​കാ​ര്‍, സ​ഹാ​യി, നാ​ല് സു​ഹൃ​ത്തു​ക്ക​ള്‍, ഫു​ട്ബോ​ള്‍ ക​ളി​ച്ച ഒ​ൻ​പ​ത് പേ​ര്‍ എ​ന്നി​വ​രാ​ണ് ഈ ​സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. വി​മാ​ന​ത്തി​ല്‍ 165 പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​തി​ലു​ള്ള​വ​രാ​രും അ​ടു​ത്ത സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

  
എല്ലാ എയര്‍പോര്‍ട്ടുകളിലും ഹെല്‍പ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് എസ്.ഒ.പി. രൂപീകരിച്ച് നേരത്തെതന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ആരും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ മറച്ച് വയ്ക്കരുത്. ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ലഭ്യമാണ്. ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.