പിള്ളേര് മാസ്സല്ലേ;സിഇടി കോളേജിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി വി ശിവൻകുട്ടി

cet college
 

തിരുവനന്തപുരം സി ഇ ടി കോളേജിലെ വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ''ദുരാചാരവും കൊണ്ടു വന്നാൽ പിള്ളേര് പറപ്പിക്കും..തിരുവനന്തപുരം സി ഇ ടി കോളേജിലെ വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ''എന്നാണ്  ഫേസ്ബുക്കിൽ  ഫോട്ടോ ഉൾപ്പെടെ മന്ത്രി പോസ്റ്റ് ചെയ്തത്.

സദാചാര ഗുണ്ടകൾക്കെതിരായ തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ വേറിട്ട പ്രതിഷേധത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.കോളേജിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം.  ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാൻ കാത്തിരിപ്പ് കേന്ദ്രത്തിലെ സീറ്റിൽ ചില പരിഷ്‌കാരങ്ങൾ വരുത്തിയ സദാചാര ഗുണ്ടകൾക്കെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. 

ബസ് സ്റ്റോപ്പിലെ ഒരുമിച്ച് ഇരിക്കുന്ന ബെഞ്ചിന് പകരം ഒരാൾക്ക് മാത്രം ഇരിക്കാൻ സാധിക്കുന്ന കസേരകളാണ്. ആദ്യം സംഭവം മനസിലായില്ലെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇതോടെ പ്രതിഷേധവും ഉയർന്നു. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് മടിയിലിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് ഇതിനോട് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. 'അടുത്ത് ഇരിക്കരുതെന്നല്ലേ ഉള്ളൂ, മടീൽ ഇരിക്കാല്ലോ അല്ലേ' എന്നായിരുന്നു ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പ്.  'അടുത്ത് ഇരിക്കരുതെന്നല്ലേ ഉള്ളൂ, മടീൽ ഇരിക്കാല്ലോ അല്ലേ' എന്നായിരുന്നു ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പ്. മേയർ ആര്യ രാജേന്ദ്രൻ ഇന്ന് ബസ് സ്റ്റോപ്പ് സന്ദർശിച്ചിരുന്നു