ആളൊഴിഞ്ഞ പറമ്പില്‍ പൂജ; ആയുധങ്ങള്‍ കണ്ടെത്തി പൊലീസ്

google news
pooja

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ രാമന്‍കുളങ്ങരയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അര്‍ധരാത്രിയില്‍ പൂജ.  പൂജാരിയില്‍ നിന്ന് തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ പൊലീസ് കണ്ടെത്തി. അര്‍ധരാത്രിയില്‍ പൂജ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സ്ഥലമുടമയേയും പൂജാരിയേയും പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.


ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവം. മുളകും, മല്ലിയുമാണ് പൂജാദ്രവ്യങ്ങളായി ഹോമിച്ചിരുന്നത്. ബലി നല്‍കാന്‍ കോഴിയും കരുതിയിരുന്നു. ഹോമകുണ്ഡത്തിന് സമീപത്ത് എയര്‍ ഗണ്ണും കത്തി, വാള്‍, കോടാലി വെട്ടരിവാള്‍, ഉള്‍പ്പടെ പത്തിലേറെ ആയുധങ്ങളും മദ്യവും ഉണ്ടായിരുന്നു.

നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലീസ് സ്ഥലമുടമയേയും മന്ത്രവാദിയേയും കസ്റ്റഡിയിലെടുത്തു. ഇവര്‍ എത്തിയ കാറും ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേ സമയം കസ്റ്റഡിയിലെടുത്തവരെ പൊലീസ് രാത്രിയില്‍ തന്നെ വിട്ടയച്ചു. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 


 

 

Tags