പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ആലപ്പുഴയിലും കോഴിക്കോട്ടും വാഹനങ്ങൾക്ക് നേരെ കല്ലേറ്

google news
yy
 

ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആ​ഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ആലപ്പുഴ വളഞ്ഞവഴിയിൽ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി . രണ്ട് കെ എസ്ആർടിസി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി എന്നിവയുടെ ചില്ല് തകർന്നു. കല്ലെറിഞ്ഞവർ ബൈക്കിൽ രക്ഷപെട്ടുപൊലിസിൻ്റെ കണ്ണിൽ പെടാതെ പതുങ്ങി നിന്നവരാണ് കല്ലെറിഞ്ഞ ശേഷം രക്ഷപെട്ടത്. ഹരിപ്പാട് നിന്നും ആലപ്പുഴയിലേക്ക് വന്ന ബസിന് നേരയാണ് കല്ലേറ് ഉണ്ടായത്.

ഇതിനിടെ കോഴിക്കോട് ഫറോക് സ്റ്റേഷൻ പരിധിയിൽ രണ്ടു കെ എസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ആർക്കും പരുക്കില്ല. കോഴിക്കോട് വൈഎംസിഎ ക്രോസ്സ് റോഡിൽ ഗതാഗതം തടഞ്ഞു. കോഴിക്കോട് കെ എസ്ആർടിസി സ്റ്റാൻഡിനു മുൻപിൽ ബാംഗ്ളൂർ ബസിനു നേരെ ബൈക്കിൽ എത്തിയ സംഘം കല്ലെറിഞ്ഞു.

Tags