പോപ്പുലർ ഫ്രണ്ട് കേസ്: മലപ്പുറത്ത് മൂന്നിടത്ത് എൻഐഎ റെയ്ഡ്

popular front
 

മലപ്പുറം: സംസ്ഥാനത്ത വീണ്ടും വ്യാപക റെയ്ഡുമായി എൻഐഎ. മൂന്നിടങ്ങളിലാണ് റെയ്ഡ് നടന്നത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.  

മലപ്പുറം ജില്ല കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ഹവാല ഇടപാടുകൾ അടക്കമുള്ളവയുടെ തെളിവ് ശേഖരണത്തിനായാണ് റെയ്ഡ് നടത്തിയത്.  

പോപ്പുലർ ഫ്രണ്ടിന്‍റെ പെരുമ്പടപ്പ് ഡിവിഷൻ സെക്രട്ടറിയായിരുന്ന മുഹമ്മദ്‌ അസ്ലമിന്‍റെ വീട്ടിലായിരുന്നു പരിശോധന. ഇയാളുടെ വീട്ടിലും തറവാട് വീട്ടിലും ട്രാവൽസിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത്. ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തെന്ന് എൻ ഐ എ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എൻ ഐ എ പുറത്തുവിട്ടിട്ടില്ല.