സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരും

f
 

തിരുവനന്തപുരത്ത്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. വൈകിട്ട് 6.30നും 11.30നും ഇടയിൽ 15 മിനിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. നഗരപ്രദേശങ്ങളെയും ആശുപത്രി, പമ്പ് ഹൗസ് തുടങ്ങിയ അവശ്യസേവനങ്ങളെയും നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തിന് വൈദ്യുതി നൽകുന്ന ജാർഖണ്ഡിലെ മൈഥോൺ പവർ സ്റ്റേഷനിൽ കൽക്കരി ക്ഷാമത്തെ തുടർന്ന് ഉത്പാദനം കുറച്ചിരുന്നു. ഇക്കാരണത്താൽ സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ 400 മുതൽ 500 മെഗാവാട്ട് വരെ കുറവ് ഉണ്ടാകും. വൈകിട്ട് 6.30 മുതല്‍ 11.30 വരെ 4580 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.