നഗരസഭയിൽ പ്രതിഷേധിക്കുന്ന പ്രവർത്തകർക്ക് പിന്തുണയുമായി പ്രകാശ് ജാവദേക്കർ

bjp
 മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ തിരുവനന്തപുരം നഗരസഭയിൽ പ്രതിഷേധിക്കുന്ന പാർട്ടി പ്രവർത്തകർക്ക് പിന്തുണയുമായി സമര സ്ഥലത്ത് എത്തി.കോര്‍പറേഷനിലെ കത്ത് വിവാദത്തിന് എതിരെ ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നഗരസഭയിലേക്ക് തള്ളിക്കയറാനായിരുന്നു പ്രതിഷേധക്കാരുടെ ശ്രമം. 

'ജനകീയ  സമരത്തിന് നേരെ പൊലീസ് നടത്തിയത് അതിക്രമമാണ്. സമാധാനപരമായ സമരത്തിന് നേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞു'. ഗ്രനേഡ് സാധാരണ പ്രയോഗിക്കുന്നത് ഭീകരരെ നേരിടാനാണ് എന്നും ജാവദേക്കർ പറഞ്ഞു.  മേയറുടെ കത്ത് സിപിഎമ്മിന്‍റെ അറിവോടെയുള്ളത് ആണെന്നും സിപിഎം അവരുടെ ആളുകളെ മാത്രം റിക്രൂട്ട് ചെയ്യുകയാണെന്നും  പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.