ഗ​ര്‍​ഭി​ണി​യാ​യ 19 വയസ്സുകാരി ഭർതൃവീട്ടിൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

ഗ​ര്‍​ഭി​ണി​യാ​യ 19 വയസ്സുകാരി ഭർതൃവീട്ടിൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
 

എലത്തൂർ: കോഴിക്കോട് അ​ത്തോ​ളി​യി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചെ​ട്ടി​ക്കു​ളം വെ​ളു​ത്താ​നം വീ​ട്ടി​ല്‍ അ​ന​ന്തു​വി​ന്‍റെ ഭാ​ര്യ ഭാ​ഗ്യ(19) ആ​ണ് മ​രി​ച്ച​ത്.

അ​ത്തോ​ളി​യി​ലു​ള്ള ഭ​ര്‍​തൃ​വീ​ട്ടി​ലാ​ണ് യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം എ​ന്താ​ണെ​ന്നു വ്യ​ക്ത​മ​ല്ല.

 
വിവാഹിതയായിട്ട് 6 മാസമായിട്ടേയുള്ളൂ. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ രജിതകല പൊലീസിൽ പരാതി നൽകി. എലത്തൂർ പൊലീസ് അന്വേഷിച്ചുവരുന്നു.