മഞ്ഞപ്പിത്ത വ്യാപനം; തൃശൂരിലെ സ്വകാര്യ കോളേജില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥരീകരിച്ചു

yellow fever
 

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ മാള ഹോളി ഗ്രേസ് കോളേജിലെ പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഒരു ജീവനക്കാരിക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഹോസ്റ്റലില്‍ താമസിക്കുന്ന എട്ടുപേര്‍ക്കും വീടുകളില്‍ നിന്ന് വരുന്ന അഞ്ചുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗവ്യാപനത്തെ തുടര്‍ന്ന് കോളേജ് ഹോസ്റ്റല്‍ അടച്ചു. ആരോഗ്യ വകുപ്പ് പ്രാഥമിക പരിശോധന നടത്തി. അതേസമയം, ഒരു വിദ്യാര്‍ത്ഥിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.