പ്രമുഖ ശാസ്ത്രജ്ഞന് ഡോ. എഡി ദാമോദരന്‍ അന്തരിച്ചു
Fri, 13 Jan 2023

തിരുവനന്തപുരം: പ്രമുഖ ശാസ്ത്രജ്ഞനും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) ഡയറക്ടറുമായിരുന്ന ഡോ. എഡി ദാമോദരന്‍ അന്തരിച്ചു. 87 വയസായിരുന്നു. മൃതദേഹം ശാസ്തമംഗലത്തെ മംഗലം ലെയ്നിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചിരിക്കുകയാണ്. സംസ്കാരം നാളെ രാവിലെ ഒമ്ബതിന് ശാന്തികവാടത്തില്‍.
ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലാണ് എഡി ദാമോദരന്‍ ആദ്യം ജോലി ചെയ്തിരുന്നത്. കെല്‍ട്രോണിന്റെ ചെയര്‍മാനുമായിരുന്നു. വടക്കാഞ്ചേരി ആലത്തൂര്‍ മന കുടുംബാംഗം കൂടിയാണ്. ഇഎംഎസിന്റെ മകള്‍ ഡോ ഇഎം മാലവതിയാണ് ഭാര്യ. മക്കള്‍ : ഹരീഷ് ദാമോദരന്‍ ( ഇന്ത്യന്‍ എക്സ്പ്രസ് റൂറല്‍ അഫയേഴ്സ് എഡിറ്റര്‍, ന്യൂഡല്‍ഹി), പ്രൊഫ. സുമംഗല ദാമോദരന്‍ ( ഇക്കണോമിക്സ് വിഭാഗം അദ്ധ്യാപിക, അംബേദ്കര്‍ യൂണിവേഴ്സിറ്റി ഡല്‍ഹി).