അഞ്ചുവയസുകാരനെ ന​ഗ്നനാക്കി നിലത്ത് കിടത്തി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ;പോലീസ് കേസെടുത്തു

kochi
 


കൊച്ചിയിൽ ന​ഗരസഭയ്ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ അഞ്ചുവയസുകാരനെ ന​ഗ്നനാക്കി നിലത്ത് കിടത്തിയ സംഭവത്തിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ   പൊലീസ് സ്വമേധയാ കേസെടുത്തു.ചുള്ളിക്കമ്പുകൾ കുട്ടിയുടെ ദേഹത്ത് വച്ചും പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ ബാലാവകാശ നിയമങ്ങൾക്ക് വിരുദ്ധമായാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയും പരാതി നൽകിയിരുന്നു.

എറണാകുളം സെൻട്രൽ പൊലീസിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി ലഭിച്ചത്.