അതിതീവ്ര മഴ: പൊതുമരാമത്ത് വകുപ്പിന് 300 കോടിയുടെ നഷ്ടമുണ്ടായതായി മന്ത്രി റി​യാ​സ്

riyas
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​തി​തീ​വ്ര മ​ഴ കാ​ര​ണം ഈ ​വ​ർ​ഷം പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നു 300 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നു പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പൊതുജനങ്ങൾക്ക് പൊതുമരാമത്ത് മന്ത്രിയോട് പരാതികൾ പറയാനുള്ള ‘റിംഗ് റോഡ്’ ഫോൺ-ഇൻ പരിപാടിക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒ​രാ​ഴ്ച ല​ഭി​ക്കേ​ണ്ട മ​ഴ ഇ​പ്പോ​ൾ ഒ​ന്ന്, ര​ണ്ട് ദി​വ​സ​ത്തി​ൽ കി​ട്ടു​ന്ന അ​വ​സ്ഥ​യാ​ണ്. മ​ഴ​യു​ടെ പാ​റ്റേ​ണി​ൽ മാ​റ്റം വ​ന്നി​ട്ടു​ണ്ട്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ ​വ​ർ​ഷം ജൂ​ലൈ ഒ​ന്നു മു​ത​ൽ 11 വ​രെ 373 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. ഇ​ത് സാ​ധാ​ര​ണ​ഗ​തി​യി​ൽ ല​ഭി​ക്കേ​ണ്ട മ​ഴ​യു​ടെ അ​ള​വി​നേ​ക്കാ​ൾ 35 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്.

ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ ല​ഭി​ച്ച മ​ഴ 126 ശ​ത​മാ​നം അ​ധി​ക​മാ​ണ്. ഓ​ഗ​സ്റ്റ് 22 മു​ത​ൽ 24 വ​രെ 190 ശ​ത​മാ​നം അ​ധി​കം മ​ഴ​യും ഓ​ഗ​സ്റ്റ് 28 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നു​വ​രെ 167 ശ​ത​മാ​നം അ​ധി​കം മ​ഴ​യു​മാ​ണ് സം​സ്ഥാ​ന​ത്ത് ല​ഭി​ച്ച​ത്.

പ്ര​തി​ദി​ന മ​ഴ​യു​ടെ പാ​റ്റേ​ണി​ൽ വ​ലി​യ മാ​റ്റം സം​ഭ​വി​ച്ച​ത് പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണ്. അ​തി തീ​വ്ര മ​ഴ​യു​ടെ അ​ള​വ് ഉ​ൾ​ക്കൊ​ള്ളാ​ൻ ഭൂ​മി​ക്കും റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള ഓ​വു​ചാ​ലു​ക​ൾ​ക്കും ക​ഴി​യാ​തെ വ​ന്ന​തു​മൂ​ലം റോ​ഡു​ക​ൾ ത​ക​രു​ന്നു.

ഇ​ക്കാ​ര്യം നാം ​ഗൗ​ര​വ​പൂ​ർ​വം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും ഭാ​വി​യി​ൽ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.