പാമ്പാടിയിൽ ഏഴു പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

stray dog
 

കോട്ടയം: പാമ്പാടിയില്‍ നാട്ടുകാരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരണം. വീട്ടില്‍ കിടന്നുറങ്ങിയ കുട്ടിയെ ഉള്‍പ്പെടെ ഏഴ് പേരെയാണ് ഇന്നലെ തെരുവുനായ ആക്രമിച്ചത്. നായയുടെ പോസ്റ്റ് മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

വെള്ളൂര്‍ കാലായില്‍ രാജു (64), പാറയ്ക്കല്‍ നിഷ സുനില്‍ (43), പതിനെട്ടില്‍ സുമി വര്‍ഗീസ് (35), മകന്‍ ഐറിന്‍ (10), പാറയില്‍ സെബിന്‍ (12), കൊച്ചഴത്തില്‍ രതീഷ് (37), സനന്ദ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കടിയേറ്റവരെല്ലാം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തു.
  
വെള്ളൂര്‍ കവലയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. നായ മുറ്റത്തുനിന്നവരെയും വീട്ടിനുള്ളിലിരുന്നവരെയും വഴിയെ നടന്നുപോയവരെയും കടിച്ചശേഷം ഓടിപ്പോയി. നാട്ടുകാര്‍ സംഘടിച്ചെത്തിയപ്പോഴേക്കും നായ രക്ഷപ്പെട്ടു.